ആലപ്പുഴ: ദേശിയ പാതയില്‍ ആലപ്പുഴ കളര്‍കോട് വിമാന ഇന്ധന (എ.ടി.എഫ്) വുമായി വന്ന ടാങ്കറിന്റെ പിന്നില്‍ മറ്റൊരു ടാങ്കര്‍ ഇടിച്ച് അപകടത്തില്‍പ്പെട്ടു. അപകടത്തില്‍പ്പെട്ട ടാങ്കറില്‍ നിന്ന് ഇന്ധനം പുറത്തേക്ക് ഒഴുകുന്നുണ്ട്. മുന്‍കരുതല്‍ നടപടിയായി പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. അതേസമയം ആശങ്കപ്പെടനില്ലെന്ന് അധികൃതര്‍ അറിയിച്ചു. എണ്ണ ചോര്‍ച്ച പരിഹരിക്കുന്നതിനായി കൊച്ചിയില്‍ നിന്നും ഓയില്‍ കമ്പനി അധികൃതര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
Post Your Comments