Kerala

സരിതയെ ഒരിക്കല്‍ കണ്ടാല്‍ ആരും മറക്കില്ല: എ.ഡി.ജി.പി

കൊച്ചി: സരിതയെ ഒരിക്കല്‍ കണ്ടാല്‍  ആരും മറക്കില്ലെന്നു എഡിജിപി. സരിത എസ് നായരെ ഒരിക്കലെങ്കിലും പരിചയപ്പെടാനോ അര മണിക്കൂര്‍  സംസാരിക്കുകയൊ ചെയ്താല്‍  അവരെ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നു എ.ഡി.ജി.പി എ.ഹേമചന്ദ്രന്‍ സോളാര്‍ കമ്മീഷനില്‍ പറഞ്ഞു.

വസ്ത്രധാരണവും രൂപഭംഗിയും വാക്‌സാമര്‍ത്ഥ്യവും  കൊണ്ട്  സരിത തങ്ങളെ ആകര്‍ഷിച്ചുവെന്ന അനര്‍ട്ട് ഡയറക്ടര്‍ സുഗതകുമാര്‍, ജിക്കുമോന്‍ ജേക്കബ്, മുഖ്യമന്ത്രിയുടെ ഓഫീസിലെ സുരക്ഷാ ജീവനക്കാരിയായ നസീമബീഗം എന്നിവര്‍  സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കമ്മീഷന്‍ എ.ഡി.ജി.പിയുടെ അഭിപ്രായം തേടിയത്

shortlink

Post Your Comments


Back to top button