പാരിസ്: കിന്റര്‍ ജോയ് കഴിച്ച് മൂന്നുവയസുകാരി മരിച്ചു. കിന്റര്‍ ജോയിലെ കളിപ്പാട്ടം വിഴുങ്ങിയാണ് മൂന്നു വയസുകാരി മരിച്ചത്. കിന്റര്‍ സര്‍പ്രൈസ് ചോക്ലേറ്റ് എഗ്ഗിനുള്ളില്‍ ഒളിപ്പിച്ചുവെച്ച കളിപ്പാട്ടം കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ അമ്മയും മുത്തച്ഛനും കുട്ടിയുടെ സമീപത്ത് ഉണ്ടായിരുന്നു. മുത്തച്ഛന് കളിപ്പാട്ടം പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന് രക്ഷിക്കാനായില്ല.
മൂന്നു വയസും അതിനു താഴെയുള്ള കുട്ടികള്‍ക്കും കിന്റര്‍ ജോയ് നല്‍കരുതെന്ന് കമ്പനിയുടെ മുന്നറിയിപ്പ് ഉണ്ട്.
Post Your Comments