കൊല്ലം: യു.ഡി.എഫിലെ ഘടകകക്ഷികള്‍ക്ക് പിന്നാലെ സിപിഎം പ്രേമലേഖനവുമായി നടക്കുകയാണെന്ന് ആര്‍.എസ്.പി ജനറല്‍ സെക്രട്ടറി പ്രൊഫ.ടി.ജെ.ചന്ദ്രചൂഡന്‍. കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ അവസ്ഥയാണ് ഘടകകക്ഷികള്‍ക്കുള്ളത്. ഒരുമിച്ച് വരാന്‍ സാധിച്ചില്ലെങ്കില്‍ ഒറ്റയ്ക്ക് വന്നാല്‍ മതിയെന്ന് അവര്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍.എസ്.പി സംഘടിപ്പിച്ച ടി.കെ.ദിവാകരന്‍ നാല്‍പ്പതാം ചരമ വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു കാലത്ത് ആജ്ഞാശക്തിയോടെ പ്രവര്‍ത്തിച്ച സിപിഎം ഇത്രയ്ക്ക് തരംതാഴാമോ എന്ന് അദ്ദേഹം ചോദിച്ചു. ഒട്ടും പ്രസക്തരല്ലാത്ത ചില പ്രാദേശിക നേതാക്കളെ മാലയിട്ട് സ്വീകരിക്കാന്‍ പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ വന്നു. രണ്ടു കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപണ വിധേയനായ നേതാവിനെ അദ്ദേഹം സ്വീകരിച്ചു.
സ്വന്തം പാര്‍ട്ടിയുടെ അന്തസ്സ് കളഞ്ഞുകുളിച്ചാണ് സിപിഎം നേതാക്കള്‍ പ്രവര്‍ത്തിക്കുന്നതെന്നും ചന്ദ്രചൂഡന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments