NewsIndia

രോഹിതിന്റെ ആത്മഹത്യ ദളിതരും ദളിത്‌ വിരുദ്ധരും തമ്മിലുള്ള പ്രശ്നമല്ല; വസ്തുതകള്‍ വളച്ചൊടിക്കപ്പെടുന്നു-സമൃതി ഇറാനി

ന്യൂഡൽഹി: ദളിതനായതുകൊണ്ടാല്ല രോഹിത് വെമുലയ്ക്കും മറ്റു 4 പേർക്കുമെതിരെ നടപടിയെടുത്തതെന്നു കേന്ദ്ര മന്ത്രി സമൃതി ഇറാനി. ഇത് ദളിതരും ദളിത്‌ വിരുദ്ധരും തമ്മിലുള്ള വിഷയമേയല്ല.ആത്മഹത്യാക്കുറിപ്പിൽ വ്യക്തികള്‍ക്കെതിരെയോ സംഘടനകൾക്കെതിരെയോ പരാമർശമില്ല. തെറ്റിദ്ധാരണാജനകമായ വാർത്തകൾ വരുന്നതുകൊണ്ടാണ് താൻ വിശദീകരണം നടത്തുന്നത്.വസ്തുതകൾ വളച്ചൊടിക്കപ്പെടുകയാണ്.
യൂണിവേഴ്സിറ്റിയിലെ പ്രശ്നങ്ങളിൽ ഇടപെടാൻ കോൺഗ്രസ്‌ വക്താവ് ആവശ്യപ്പെട്ടിരുന്നു. 2014 ൽ ഹനുമന്ത റാവു കത്ത് നല്‍കിയിരുന്നുവെന്നും സമൃതി ഇറാനി പറഞ്ഞു.നിർവ്വാഹക സമിതിയിലെ അംഗങ്ങളെ നിയമിച്ചത് മുൻസർക്കാരെന്നും, കോൺഗ്രസ്‌ ഭരണകാലത്തും ഇവിടെ കുട്ടികൾ ആത്മഹത്യാ ചെയ്തിട്ടുണ്ടെന്നും സമൃതി ചില രേഖകള കാണിച്ചു പത്ര മാധ്യമങ്ങളോട് പറഞ്ഞു.

ഹോസ്റ്റലില്‍ നിന്ന് കുട്ടികളെ പുറത്താക്കിയതും ഒരു ദളിത്‌ തന്നെയാണ്. അവിടെയുള്ള ലോ ആൻഡ് ഓർഡർ സ്റ്റേറ്റ് സർക്കാരിന്റെ കാര്യമാണ് അതിൽ ഞാൻ ഇടപെടാൻ ആഗ്രഹിക്കുന്നില്ല, തനിക്ക് വന്ന റിപ്പോര്‍ട്ടുകളുടെയും ലോക്കൽ പോലീസിന്റെ റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ് താൻ ഇത് പറയുന്നതെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button