India

കര്‍ണ്ണാടക മുഖ്യമന്ത്രി ഭാര്യക്ക് സമ്മാനമായി നല്‍കിയത് ലക്ഷങ്ങള്‍ വിലയുള്ള വാട്ടര്‍ പ്രൂഫ് സാരി

ബംഗളൂരു:കര്‍ണ്ണാടക മുഖ്യമന്ത്രി കെ സിദ്ധരാമയ്യ കഴിഞ്ഞ ദിവസം ഭാര്യ പാര്‍വ്വതിക്ക് സമ്മാനമായ് നല്‍കിയത് ലക്ഷങ്ങള്‍ വിലയുള്ള വാട്ടര്‍ പ്രൂഫ് സാരി വാട്ടര്‍ പ്രൂഫ് സാരി. കൃത്യമായി പറഞ്ഞാല്‍ 1,80000 രൂപ വിലയുള്ള സാരി.

കര്‍ണ്ണാടക സില്‍ക് ഇന്‍ടസ്ട്രീസ് കോര്‍പ്പറേഷന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്‌ നടന്ന പ്രദര്‍ശത്തിനിടെയാണ് ഈ വിലകൂടിയ സാരി കെ സിദ്ധരാമയ്യയുടെയും ഭാര്യ പാര്‍വ്വതിയുടെയും ശ്രദ്ധയില്‍പ്പെട്ടത്.

കര്‍ണ്ണാടക സില്‍ക് ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ “ത്രഡ്സ് ഓഫ് ഗോള്‍ഡ്” കളക്ഷനില്‍പ്പെടുന്ന വാട്ടര്‍ പ്രൂഫ് സാരിയാണ് ഇത്. സാരി ഇഷ്ടപ്പെട്ടതോടെ ഇത് തനിക്ക് വേണമെന്ന് മന്ത്രി പത്നി പാര്‍വ്വതി ആവശ്യപ്പെടുകയായിരുന്നു.

ഇതോടെ സാരി വാട്ടര്‍ പ്രൂഫാണെന്ന നിര്‍മ്മാതാക്കളുടെ അവകാശവാദം തെളിയിക്കണമെന്നായി കര്‍ണ്ണാടക മുഖൃന്‍, തുടര്‍ന്ന് അവിടെവച്ച്‌ തന്നെ ഒരു കുപ്പിവെളളം സാരിയില്‍ ഒഴിച്ചശേഷം വാട്ടര്‍ പ്രൂഫാണെന്ന് ബോധ്യപ്പെട്ടശേഷമാണ് മുഖ്യമന്ത്രി ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ വിലമതിക്കുന്ന സാരി സ്വന്തമാക്കിയത്.

ഈ ഗണത്തില്‍പ്പെടുന്ന സാരികളുടെ വില്‍പ്പനയിലൂടെ ലഭിക്കുന്ന നികുതിപണം സംസ്ഥാനത്തെ വിവിധ ആശുപത്രികളുടെ നവീകരണത്തിനായ് വിനിയോഗിക്കാനും കര്‍ണ്ണാടക സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

shortlink

Post Your Comments


Back to top button