Gulf

തൊഴില്‍ വിസ റദ്ദാക്കുന്നവര്‍ക്കെതിരെ ഒമാന്‍ നടപടി കര്‍ശനമാക്കുന്നു

ഒമാന്‍: തൊഴില്‍ വിസ റദ്ദാക്കി പോകുന്നവര്‍ക്കെതിരെ ഒമാന്‍ നടപടികള്‍ കര്‍ശനമാക്കുന്നു. പഴയ സ്‌പോണ്‍സറുടെ എന്‍.ഒ.സിയുണ്ടെങ്കിലും ഇനി ജോലി മാറാന്‍ കഴിയില്ല. രണ്ടു വര്‍ഷത്തെ വിസാ നിരോധനത്തില്‍ ഇനി ഇളവ് കൊടുക്കേണ്ടെന്ന് അധികൃതര്‍ തീരുമാനിച്ചെന്ന് റിപ്പോര്‍ട്ടുണ്ട്.

റോയല്‍ ഒമാന്‍ പൊലീസിലെ വിസാ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം നേരത്തെ ജോലി ചെയ്തിരുന്ന സ്‌പോണ്‍സറുടെ കീഴിലേക്ക് തിരിച്ചു വരാന്‍ ഈ നിരോധനം ബാധകമല്ല. ഒമാനില്‍ മികച്ച തൊഴിലിലേക്ക് മാറാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നിയമം കര്‍ശനമാക്കുന്നത് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

shortlink

Post Your Comments


Back to top button