India

ഐ.ജിയുടെ ഔദ്യോഗിക വാഹനം മോഷണംപോയി: ഡല്‍ഹിയില്‍ പൊലീസിന്റെ അതീവ ജാഗ്രതാ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക വാഹനം മോഷണംപോയി. ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ ഐ.ജിയായ ആനന്ദ് സ്വരൂപിന്റെ ടാറ്റാ സഫാരിയാണ് മോഷ്ടിക്കപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ പൊലീസ് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

ബുധനാഴ്ച നോയ്ഡയിലെ വസതിയില്‍ നിന്നാണ് നീല ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച കാര്‍ മോഷണംപോയത്. സി.എച്ച് 2915 ചണ്ഡീഗഢ് രജിസ്‌ട്രേഷനിലുള്ളതാണ് കാറെന്ന് പൊലീസ് അറിയിച്ചു. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കാര്‍ മോഷണം ഗൗരവമായാണ് കാണുന്നതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.

shortlink

Post Your Comments


Back to top button