International

പത്താന്‍ക്കോട്ട് ഭീകരാക്രമണം: തീവ്രവാദികളെ പാക്കിസ്ഥാന്‍ വെറുതെ വിട്ടേക്കും

ഇസ്ലാമാബാദ്: പത്താന്‍ക്കോട്ട് ഭീകരാക്രമണത്തെ തുടര്‍ന്ന പിടികൂടിയ തീവ്രവാദികളെ പാക്കിസ്ഥാന്‍  വെറുതെ വിട്ടേക്കുമെന്നു റിപ്പോര്‍ട്ടകള്‍.  മസൂദ് അസര്‍ ഉള്‍പ്പെടെ 35 ജെയ്ഷ് ഇ മുഹമ്മദ് പ്രവര്‍ത്തകരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ പിടികൂടിയിരിക്കുന്നത്. തിരച്ചില്‍ തുടരുകയോ കുറ്റപത്രം തയ്യാറാക്കുകയോ ചെയ്തിട്ടില്ല. തുടര്‍ അന്വേഷണം വേണ്ട എന്നാണ് പാക്കിസ്ഥാന്‍ നിലപാട് എന്നാണ് സൂചന.

പിടിയിലായര്‍ക്കെതിരെ വ്യക്തമായ തെളിവ് ഹാജരാക്കാനായില്ലെങ്കില്‍ പിടികൂടി 60 ദിവസത്തിനകം വെറുതേവിടേണ്ടി വരും. അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് ഗദ്യന്തരമില്ലാതെ വന്നതോടെയാണ് പാക്കിസ്ഥാന്‍ ജെയ്ഷ് ഇ മുഹമ്മദ് തീവ്രവാദികളെ പിടികൂടിയത്.

shortlink

Post Your Comments


Back to top button