India

പത്താന്‍കോട്ട് ഭീകരാക്രമണം: രണ്ട് ഭീകരര്‍ വ്യോമത്താവളത്തിനകത്ത് തന്നെയുള്ളവര്‍

ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ ആക്രമണം നടത്തിയ ആറു ഭീകരരില്‍ രണ്ടുപേര്‍ വ്യോമതാവളത്തിനകത്ത് തന്നെയുള്ളവര്‍ തന്നെയെന്ന് സംശയം. ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഭീകരരുടെ ശരീരാവശിഷ്ടങ്ങള്‍ എന്‍.ഐ.എ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

ആക്രമണം നടത്തിയ ഭീകരരുടെ എണ്ണത്തില്‍ സുരക്ഷാ സേനയ്ക്ക് തുടക്കം മുതല്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. പിടിയിലായ ഗുരുദാസ്പൂര്‍ എസ്.പിയുടെ വാക്ക് വിശ്വസിച്ച സൈന്യം നാല് ഭീകരര്‍ മാത്രമാണെന്ന് ഉറപ്പിച്ചു. നാല് ഭീകരരെ കൊലപ്പെടുത്തിയതോടെ ഏറ്റുമുട്ടല്‍ അവസാനിച്ചു എന്ന് കണക്കുകൂട്ടിയ സൈന്യത്തെ ഞെട്ടിപ്പിച്ച്‌ കൊണ്ട് പിറ്റേന്ന് വ്യോമത്താവളത്തിനുള്ളില്‍ നിന്ന് വീണ്ടും ആക്രമണം തുടങ്ങുകയായിരുന്നു. ആക്രമണം നടത്തിയ രണ്ട് പേരെ സൈന്യം പിന്നീട് കൊലപ്പെടുത്തി. ഇവരില്‍ ഒരാളുടെ മൃതദേഹം കണ്ടെടുക്കാനുമായില്ല.

ആറു ഭീകരര്‍ ആക്രമണം നടത്തിയെങ്കിലും ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് നാല് എ.കെ 47 തോക്കുകള്‍ മാത്രമേ കണ്ടെടുക്കാനായുള്ളൂ. ആക്രമണത്തിന് മുന്‍പ് ഭീകരര്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങളും നാല് ഭീകരര്‍ മാത്രമേ അതിര്‍ത്തി കടന്ന് വന്നുള്ളൂ എന്ന വാദത്തിന് ബലം പകരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button