Gulf

ഒമാനില്‍ തൊഴില്‍വിസ റദ്ദാക്കി പോകുന്നവര്‍ക്ക് രണ്ടു വര്‍ഷത്തെ വിസാനിരോധം കര്‍ശനമാക്കുന്നു

മസ്‌ക്കറ്റ് :  രണ്ടുവര്‍ഷത്തെ വിസാനിരോധം ഒമാനില്‍ കര്‍ശനമാക്കുന്നു.  രണ്ടുവര്‍ഷത്തെ വിസാനിരോധം ഒമാനില്‍നിന്ന് തൊഴില്‍വിസ റദ്ദാക്കി പോകുന്നവര്‍ക്ക് ഏര്‍പ്പെടുത്തുന്ന നിയമം കൂടുതല്‍ കര്‍ശനമാക്കുകയാണ് ചെയ്യുന്നത്. പ്രമുഖ ഇംഗ്ലീഷ് ദിനപത്രം ‘ടൈംസ് ഓഫ് ഒമാന്‍’ റിപ്പോര്‍ട്ട് ചെയ്തത് പഴയ സ്‌പോണ്‍സറുടെ എന്‍.ഒ.സിയുണ്ടെങ്കില്‍ ജോലിമാറാമെന്ന ഇളവുകൂടി എടുത്തുകളയാന്‍ തീരുമാനിച്ചുവെന്നാണ്. ഇതോടെ ഒമാനില്‍നിന്ന് ജോലി ഒഴിവാക്കി പോവുന്നവര്‍ക്ക് പുതിയ ജോലിയില്‍ പ്രവേശിക്കണമെങ്കില്‍ രണ്ടുവര്‍ഷം കാത്തിരിക്കേണ്ടി വരും.

നിലവിലുണ്ടായിരുന്ന ഒരു ഇളവ് പഴയ തൊഴിലുടമ എന്‍.ഒ.സി നല്‍കുകയാണെങ്കില്‍ രണ്ടുവര്‍ഷം കാത്തിരിക്കാതെ പുതിയ വിസക്ക് അപേക്ഷിക്കാമെന്നതായിരുന്നു.  ഈ ഇളവാണ് എടുത്തുമാറ്റുന്നത്. ഇതിന്റെ ഫലമായി രണ്ടുവര്‍ഷ വിസാ കാലാവധി കഴിഞ്ഞോ അല്ലാതെയോ ഏതുരീതിയില്‍ ജോലിയുപേക്ഷിക്കുന്നവരും പുതിയ വിസക്ക് രണ്ടുവര്‍ഷം കാത്തിരിക്കണം. എന്നാല്‍, അതേ സ്‌പോണ്‍സറുടെ കീഴില്‍ ജോലിമാറുന്നവര്‍ക്ക് നിരോധം ബാധകമല്ല.

പഴയ തൊഴിലുടമയുടെ എന്‍.ഒ.സി സഹിതം കഴിഞ്ഞദിവസം നല്‍കിയ വിസ അപേക്ഷകള്‍ അധികൃതര്‍ തള്ളി. അധികൃതര്‍ വ്യക്തമാക്കുന്നത് പഴയ തൊഴിലുടമ എമിഗ്രേഷനില്‍ നേരിട്ടത്തെി ആവശ്യപ്പെട്ടാല്‍മാത്രമെ വിസക്ക് ക്‌ളിയറന്‍സ് ലഭിക്കുകയുള്ളൂവെന്നാണ്. തൊഴിലുടമയത്തെിയതോടെ വിസയും ലഭിച്ചിരുന്നു. നേരത്തെ ആര്‍ക്കും എപ്പോഴും  ഒമാനില്‍ തൊഴില്‍മാറാമായിരുന്നു. നിരവധിപേര്‍ പുതിയ അവസരം ലഭിക്കുമ്പോള്‍ പഴയ കമ്പനി ഒഴിവാക്കി പോയിരുന്നു.

shortlink

Post Your Comments


Back to top button