Gulf

അനാശാസ്യം, കുവൈറ്റിലെ കോഫിഷോപ്പ് റൈഡ് ചെയ്ത് പൂട്ടിച്ചു

കുവൈറ്റ് സിറ്റി: യുവാക്കളും യുവതികളും അടക്കം നിരവധി പേര്‍ അനാശാസ്യത്തിനായി എത്താറുള്ള കുവൈറ്റിലെ അത്യാധുനിക സജ്ജീകരണങ്ങളോടെ പ്രവര്‍ത്തിച്ച കോഫി ഷീഷ ബാര്‍ റൈഡ് ചെയ്ത് പൂട്ടിച്ചു. ആസിമ മുന്‍സിപാലിറ്റി വിഭാഗവും അഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരും കൂടി റൈഡ് ചെയ്തു പൂട്ടിച്ചത് കുവൈത്ത് സിറ്റിയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്ന തിരക്കേറിയ ഷീഷ ബാര്‍ ആണ്.

ഇത്തരത്തില്‍ നിരവധി സ്ഥാപനങ്ങള്‍ സ്വാകാര്യ കാബിനുകള്‍ വെച്ച് ഷീഷ ബാറുകളും ഇന്റര്‍നെട്ട് കഫേകളും മറ്റും പ്രവര്‍ത്തിക്കുന്നതായി അറിവ് കിട്ടിരുന്നു. നടപടിയുണ്ടായിരിയ്ക്കുന്നത് ഇതിനെ തുടര്‍ന്നാണ്. സാല്‍മിയ സാലം മുബാറക്ക് സ്ട്രീറ്റില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. വരും ദിവസങ്ങളിലും ഇത്തരത്തില്‍ ഉള്ള സ്ഥാപനങ്ങള്‍ക്ക് എതിരായി പരിശോധനകള്‍ തുടരുമെന്ന് അധികൃതര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button