കുവൈത്ത് സിറ്റി: ചെടികള്‍ മുറിച്ചതിന് കുവൈത്തില്‍ രണ്ട് പ്രവാസികളെ നാടുകടത്തി. സിക്‌സ്ത് റോഡിലെ പുല്ലുകളും ചെടികളും മുറിച്ചതിനാണ് ഇവര്‍ക്കെതിരെ പരിസ്ഥിതി പോലീസ് നടപടി സ്വീകരിച്ചത്.
പരിസ്ഥിതി നിയമം ലംഘിക്കുന്നുവെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. തുടര്‍ന്ന് ഇവരെ നാടുകടത്തിയെന്ന് പോലീസ് അറിയിച്ചു. മൃഗങ്ങള്‍ക്ക് നല്‍കാനാണ് പുല്ല് ചെത്തിയതെന്ന് ഇവര്‍ സമ്മതിച്ചിട്ടുണ്ട്.
Post Your Comments