ബംഗളൂരു: ഇന്ത്യയുടെ ഗതിനിര്‍ണ്ണയ ഉപഗ്രഹ പരമ്പരയായ ഐ.ആര്‍.എന്‍.എസ്.എസിലെ അഞ്ചാമത്തെ ഉപഗ്രഹമായ 1-ഇ ഇന്ന് വിക്ഷേപിക്കും. പി.എസ്.എല്‍.വി.സി-31 റോക്കറ്റുപയോഗിച്ച് രാവിലെ 9.31 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപണം.
തിങ്കളാഴ്ച തുടങ്ങിയ കൗണ്ടഡൗണ്‍ സുഗമമായി പുരോഗമിക്കുന്നതായി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എ.എസ് കിരണ്‍കുമാര്‍ അറിയിച്ചു. എല്‍-5 ബാന്‍ഡ്, എസ് ബാന്‍ഡ് എന്നിവയിലൂടെ ഗതിനിര്‍ണ്ണയ സിഗ്നലുകള്‍ ലഭ്യമാകുന്ന നാവിഗേഷന്‍ പേലോഡും റേഞ്ച് കൃത്യമായി വിലയിരുത്തുന്നതിനുള്ള സി-ബാന്‍ഡ് സ്‌പോണ്ടര്‍ അടങ്ങിയിട്ടുള്ള റേഞ്ചിംഗ് പേലോഡുമാണ് ഉപഗ്രഹത്തിന്റെ ഭാഗമായുള്ളത്.
12 വര്‍ഷമാണ് 1-ഇയുടെ ആയുസ്സ്. ഐ.ആര്‍.എന്‍.എസ്.എസ് ശ്രേണിയിലെ അവസാന രണ്ട് ഉപഗ്രഹങ്ങളായ 1-എഫും ജിയും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വിക്ഷേപിക്കും. എല്ലാ ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തുന്നതോടെ അമേരിക്കയുടെ ജി.പി.എസ് പോലെ ഇന്ത്യയ്ക്കും പൂര്‍ണ്ണസജ്ജമായ സ്വന്തം ഗതിനിര്‍ണ്ണയ സംവിധാനമാവും.
Post Your Comments