ഉജ്ജയിന്‍: മധ്യപ്രദേശിലെ ഉജ്ജയിനില്‍ നാലു വയസ്സുകാരി സ്‌കൂള്‍ ബസില്‍ വച്ച് പീഡനത്തിനിരയായി. സംഭവത്തില്‍ സ്‌കൂള്‍ ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച കുട്ടി നഴ്‌സറിയില്‍ നിന്നും വീട്ടിലേക്ക് തിരിച്ച് വരുമ്പോഴായിരുന്നു സംഭവം അവസാന സ്‌റ്റോപ്പിലിറങ്ങേണ്ട കുട്ടി ബസില്‍ ഒറ്റയ്ക്കായിരുന്നു. പീഡനത്തിരയായ വിവരം കുട്ടി തന്നെയാണ് വീട്ടിലറിയിച്ചത്. മാതാപിതാക്കള്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഒളിവിലായിരുന്ന ബസ് ജീവനക്കാരനെ രാത്രിയോടെ കസ്റ്റഡിയിലെടുത്തു.
പീഡനത്തില്‍ ബസ് ഡ്രൈവര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരുന്നതായി പൊലീസ് അറിയിച്ചു.
Post Your Comments