കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മിഡ്‌നാപൂരില്‍ സ്ഥിര മദ്യപാനിയായ ഭര്‍ത്താവിന്റെ ശല്യം സഹിക്കാനാവാതെ ഭാര്യ മധ്യവയസ്കനായ ഭര്‍ത്താവിനെ കെട്ടിയിട്ടു തല്ലിക്കൊന്നു. കാഷിയാര ഗ്രാമത്തിലെ മണിശങ്കര്‍ ദോളുയിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ ബീനയെ ദാഷ്പൂര്‍ പൊലീസ് അറസ്റ്റു ചെയ്തു.
ഇയാള്‍ എന്നും അമിതമായി മദ്യപിച്ചെത്തി വീട്ടില്‍ ബഹളമുണ്ടാക്കുമായിരുന്നുവെന്നും ഭാര്യ ബീനയെ മര്‍ദ്ദിക്കുമായിരുന്നുവെന്നും അയല്‍ക്കാര്‍ പറഞ്ഞു. സംഭവദിവസവും മണിശങ്കര്‍ മദ്യപിച്ചാണ് വീട്ടിലെത്തിയത്. തുടര്‍ന്ന് ഭാര്യയെ മര്‍ദിക്കാന്‍ തുടങ്ങി. ഒടുവില്‍ സഹികെട്ട ബീന മണിശങ്കറിനെ തൊട്ടടുത്ത മാവില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിനൊടുവില്‍ മണിശങ്കര്‍ മരിച്ചു.
ശനിയാഴ്ച ബീന വീട്ടില്‍ ഒരു ലക്ഷ്മീപൂജ ഒരുക്കിയിരുന്നെങ്കിലും അതുപോലും പൂര്‍ത്തിയാക്കാന്‍ മണിശങ്കറിന്റെ മര്‍ദ്ദനം മൂലം സാധിച്ചില്ലെന്ന് അയല്‍ക്കാരിയായ പ്രതിമ ദോളി പറഞ്ഞു.
Post Your Comments