Kerala

വിജിലന്‍സ് പിരിച്ചുവിടണം-വി.എസ്.അച്യുതാനന്ദന്‍

ആലുവ: നീതിപീഠങ്ങള്‍ വരെ ഇതേ വിമര്‍ശനം ഉയര്‍ത്തിയിട്ടും യാതൊരു കുലുക്കവുമില്ലാതെ തുടരുന്ന വിജിലന്‍സിനെ പിരിച്ചുവിടണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. കേരളത്തിലെ അഴിമതിക്കാരായ മന്ത്രിമാരെ സംരക്ഷിക്കുന്ന തട്ടിപ്പ് സംഘമായി സംസ്ഥാനത്ത് വിജിലന്‍സ് മാറി. കെ.എം.മാണി ബാര്‍ കോഴ കേസില്‍ കുറ്റക്കാരനാണെന്ന് ആദ്യം പറഞ്ഞ വിജിലന്‍സ് ഇപ്പോള്‍ പറയുന്നത് മാണി വിശുദ്ധനാണെന്നാണ്. എക്സൈസ് മന്ത്രി കെ.ബാബു ബാര്‍ക്കോഴ കേസില്‍ കുടുങ്ങുമെന്നറിഞ്ഞപ്പോള്‍ സര്‍ക്കാരിലെ ഉന്നത കേന്ദ്രങ്ങള്‍ ഇടപെട്ട് വിജിലന്‍സിനെ കൊണ്ട് കേസ് അട്ടിമറിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

വിജിലന്‍സ് തലവന്‍ ശങ്കര്‍ റെഡ്ഡിക്കെതിരെയും പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു. ഈ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലാത്ത ഉദ്യോഗസ്ഥനാണ് ശങ്കര്‍ റെഡി എന്നു പറഞ്ഞ വി.എസ് ഡിജിപി റാങ്കിലുള്ളവര്‍ ഇരിക്കേണ്ട കസേരയിലാണ് എഡിജിപി ഇരിക്കുന്നതെന്ന് പരിഹസിക്കുകയും ചെയ്തു. ഇത് അഴിമതി മന്ത്രിസഭയെ സംരക്ഷിക്കുന്നതിന് വേണ്ടി മാത്രമാണെന്ന് വി.എസ് പറഞ്ഞു.

shortlink

Post Your Comments


Back to top button