ന്യൂഡല്‍ഹി: സിഎന്‍എന്‍ ഐബിഎന്‍ ചാനലിലെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഭൂപീന്ദ്ര ചോബെ ബോളിവുഡ് താരം സണ്ണി ലിയോണിനെ അഭിമുഖം ചെയ്തതിനെതിരെ കടുത്ത വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. ഭൂപീന്ദ്രന്റെ ഉള്ളിലുള്ള സ്ത്രീവിരോധി മുന്‍ പോണ്‍ സ്റ്റാറായ സണ്ണിയെ അഭിമുഖം ചെയ്തപ്പോള്‍ പുറത്തുവന്നുവെന്ന് സോഷ്യല്‍ മീഡിയ ആരോപിക്കുന്നു. സണ്ണിയെ അപമാനിക്കുന്ന ചോദ്യങ്ങളായിരുന്നു 19 മിനിറ്റോളം നീണ്ടുനിന്ന അഭിമുഖത്തില്‍ ഭൂപീന്ദ്ര ചോദിച്ചത്.
ചിലര്‍ അഭിപ്രായപ്പെടുന്നത് തങ്ങളായിരുന്നു സണ്ണിയുടെ സ്ഥാനത്തെങ്കില്‍ ഷോയില്‍നിന്ന് ഇറങ്ങി പോകുകയോ, ചുരുങ്ങിയ പക്ഷം ഭൂപീന്ദ്രയുടെ മുഖത്തടിക്കുകയോ ചെയ്യുമായിരുന്നെന്നാണ്. അദ്ദേഹം നടത്തിയത് സണ്ണി ലിയോണിന്റെ ഭൂതകാലത്തെപ്പറ്റി ചോദിച്ച് തലക്കെട്ടുണ്ടാക്കാനുള്ള ശ്രമമായിരുന്നു. സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത് പത്രപ്രവര്‍ത്തകര്‍ക്ക് ഇതിലും അധപതിക്കാന്‍ കഴിയില്ലെന്നാണ്.
Post Your Comments