സനാ: യമന്‍ തലസ്ഥാനമായ സനായില്‍ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു. 15 ഓളം പേര്‍ക്ക് പരിക്കേറ്റു. പോലീസുകാരുടെ കെട്ടിടത്തിന് നേരെയയിരുന്നു ആക്രമണം. ആക്രമണത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ മുപ്പതോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. പോലീസ് വാഹനങ്ങളും സമീപത്തെ വീടുകളും ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്.
Post Your Comments