റിയാദ്: ഇന്ത്യയില്‍ നിന്നുള്ള പച്ചമുളക് ഇറക്കുമതിയ്ക്ക് സൗദി അറേബ്യ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം പിന്‍വലിച്ചു. പച്ചമുളകില്‍ അമിതമായ അളവില്‍ കീടനാശിനി പ്രയോഗിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് 2014 മേയിലാണ് സൗദി കാര്‍ഷിക മന്ത്രാലയം ഇന്ത്യയില്‍ നിന്നുള്ള പച്ചമുളകിന് നിരോധനം ഏര്‍പ്പെടുത്തിയത്.
അടുത്തിടെ സൗദിയില്‍ നിന്നുള്ള വിദഗ്ധ സംഘം ഇന്ത്യയിലെത്തി നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് നിരോധനം നീക്കിയത്. ഇന്ത്യയില്‍ നിന്നുള്ള എല്ലാ മുളകിനുമുള്ള നിരോധനം നീക്കിയെന്ന് സൗദി കാര്‍ഷിക മന്ത്രാലയം അറിയിച്ചു.
Post Your Comments