Kerala

സരിതയെ രാത്രി ഫോണ്‍ വിളിക്കാറുണ്ടായിരുന്നു; ജിക്കുമോന്‍

കൊച്ചി: സരിത എസ് നായരെ താന്‍ മൂന്നു തവണ കണ്ടിട്ടുള്ളതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ജിക്കുമോന്‍. ഇന്ന് സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കാനെത്തിയപ്പോഴാണ് ജിക്കു ഈ മൊഴി നല്‍കിയത്. ടീം സോളാറിന്റെ മാനേജിംഗ് ഡയറക്ടര്‍ എന്ന രീതിയിലാണ് സരിതയുമായി സംസാരിച്ചു തുടങ്ങിയതെന്നും  ബിസിനസ് കാര്യങ്ങള്‍ക്ക് പുറമെ കുടുംബകാര്യങ്ങളും സരിതയോട് സംസാരിച്ചിട്ടുള്ളതായി ജിക്കുവെളിപ്പെടുത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പരിപാടി അറിയുന്നതിന് വേണ്ടിയാണ് സരിത ആദ്യം വിളിച്ചത്. തന്റെ അറിവില്‍ സരിതക്ക് മുഖ്യമന്ത്രിയുമായി യാതൊരു ബന്ധവുമില്ലെന്നും ജിക്കു പറയുന്നു.

സരിതയുമായി രണ്ടു തവണ സെക്രട്ടറിയേറ്റില്‍ വെച്ച് സംസാരിച്ചിട്ടുണ്ട്.  പിന്നീട് വിളിച്ച് സരിതയെ വിളിച്ച് സംസാരിച്ചു തുടങ്ങി. സരിതയുടെ ഭര്‍ത്താവ് വിദേശത്താണെന്നും ഉടന്‍ വിവാഹമോചനം നേടുമെന്നുമാണ് തന്നോട് പറഞ്ഞിരുന്നതെന്നും ജിക്കുമോന്‍.

സരിതയെ രാത്രികാലങ്ങളില്‍ ഫോണ്‍ വിളിക്കാറുണ്ടായിരുന്നതായും സരിതയോട് ലൈംഗികകാര്യങ്ങള്‍ പറയുമ്പോള്‍ സ്വാഭാവികമായ മറുപടിയാണ് ലഭിച്ചിരുന്നതെന്നും ഫോണ്‍ വിളിക്കുമ്പോള്‍ സരിത സ്വയം ശരീര വര്‍ണന നടത്താറുണ്ടായിരുന്നതായും ജിക്കുമോന്‍ സോളാര്‍ കമ്മീഷനു നല്‍കിയ മൊഴിയില്‍ പറയുന്നു.

shortlink

Post Your Comments


Back to top button