International

രാജ്കപൂറിന്റെ വീട് ഇടിച്ചു നിരത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ കേസ്

ഇസ്ലാമബാദ്: നടന്‍ രാജ്കപൂറിന്റെ വീട് ഇടിച്ച് നിരത്താന്‍ ശ്രമിച്ച ഉടമസ്ഥര്‍ക്കെതിരെ പൊലീസ് കേസ്. കേസെടുത്തത് ഡയറക്ടറേറ്റ് ഓഫ് മ്യൂസിയം ആന്റ് ആര്‍ക്കിയോളജിയുടെ പരാതിയിലാണ്. ബുള്‍ഡോസര്‍ ഉപയോഗിച്ച് പെഷവാറിലുള്ള നൂറ് വര്‍ഷത്തില്‍ പരം പഴക്കമുള്ള കെട്ടിടം തകര്‍ക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തത്. ഇതിനകം തന്നെ കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചിരുന്നു.

രാജ്കപൂര്‍ ജനിച്ചത് പെഷവാറിലെ ഡാക്കി മുന്‍വര്‍ഷായിലുള്ള ഈ വീട്ടിലാണ്. പിന്നീട് കുടുംബം പഞ്ചാബിലേയ്ക്കും ബോംബെയിലേയ്ക്കും മാറി. ഉടമസ്ഥര്‍ക്കെതിരെ കേസെടുത്തിരിയ്ക്കുന്നത് കെട്ടിടം ദേശീയ പൈതൃക പട്ടികയില്‍ പെട്ടതാണെന്നും പ്രവിശ്യാഗവണ്‍മെന്റിന്റെ അനുമതിയില്ലാതെയായിരുന്നു നടപടിയെന്നും ചൂണ്ടിക്കാണിച്ചാണ്.

എന്നാല്‍ ഉടമസ്ഥരുടെ വിശദീകരണം ഒക്‌ടോബര്‍ 26നുണ്ടായ ഭൂകമ്പത്തില്‍ കേടുപാട് സംഭവിച്ച കെട്ടിടങ്ങള്‍ പൊളിച്ചു കളയാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് പൊളിച്ചതെന്നാണ്. ദേശീയ പൈതൃക പട്ടികയില്‍ പെടുത്തിയത് സംബന്ധിച്ച് യാതൊരു മുന്നറിയിപ്പും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും അവര്‍ പറയുന്നു. പാകിസ്ഥാന്‍ നടന്‍ ദിലീപ്കുമാറിന്റെ വീടും ദേശിയ പൈതൃക സ്മാരകമാക്കിയിരിയ്ക്കുകയാണ്.

shortlink

Post Your Comments


Back to top button