India

പത്താന്‍കോട്ട് ആക്രമണത്തിന് പിന്നില്‍ ജയ്‌ഷെ തന്നെ, സൈന്യമല്ല: മുഷറഫ്

ന്യൂഡല്‍ഹി: ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് തന്നെയാണ് പത്താന്‍കോട്ടെ ആക്രമണത്തിന് പിന്നിലെന്ന് പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വ്വേസ് മുഷറഫ്. സൈന്യത്തിന് ആക്രമണത്തില്‍ പങ്കുണ്ടെന്ന വാദങ്ങള്‍ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൗലാനാ മസൂദ് അസറിനെ നേരിടണമെന്ന് നേരത്തെ തന്നെ താന്‍ ആഗ്രഹിച്ചിരുന്നു. പാകിസ്ഥാന്റെ പിന്തുണയോടെയല്ല പത്താന്‍കോട്ടില്‍ ആക്രമണമുണ്ടായത്. തന്നെ വധിക്കാന്‍ ശ്രമിച്ച ശേഷം മസൂദ് അസറിനെ രാജ്യത്ത് നിന്ന് യാതൊരു സഹായങ്ങളും ലഭിച്ചിട്ടില്ലെന്നും മുഷ്‌റഫ് പറഞ്ഞു. അയല്‍രാജ്യങ്ങളുമായി നൂറു ശതമാനം സമാധാനത്തില്‍ തുടരുന്നതിനാണ് സൈന്യത്തിന്റെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2003-ലാണ് മുഷറഫിനെ വധിക്കാന്‍ മസൂദ് ശ്രമിച്ചതെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button