International

രണ്ടാം ക്ലാസുകാരന്റെ പ്രണയലേഖനം സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റ്

ബെയ്ജിങ്ങ്: സോഷ്യല്‍ മീഡിയയില്‍ രണ്ടാം ക്ലാസുകാരന്‍ സഹപാഠിക്ക് നല്‍കിയ പ്രണയലേഖനം വൈറലാകുന്നു. ഈ കുട്ടിക്കാമുകന്‍ ചൈനക്കാരനാണ്. കത്ത് തുടങ്ങുന്നത് താന്‍ പഠനത്തില്‍ മോശമാണെങ്കിലും കാണാന്‍ സുന്ദരനാണ് എന്ന വരികളോടെയാണ്. കുട്ടിക്കാമുകന്‍ അവകാശപ്പെടുന്നത് നിന്റെ മാതാപിതാക്കള്‍ കഴിഞ്ഞാല്‍ നിന്നെ ഏറ്റവുമധികം സ്‌നേഹിക്കുന്നത് ഞാനാണെന്നാണ്. നിന്റെ പുഞ്ചിരി ചോക്ലേറ്റ് പോലെയാണെന്ന് വിശേഷിപ്പിച്ച കാമുകന്‍ തന്റെ പോക്കറ്റ് മണി നല്‍കാമെന്നും പെണ്‍കുട്ടിയ്ക്ക് വാഗ്ദാനം ചെയ്യുന്നു.

ഇത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് പെന്‍സില്‍ ബോക്‌സില്‍ നിന്ന് കത്ത് പിടിച്ചെടുത്ത പെണ്‍കുട്ടിയുടെ സഹോദരനാണ്. സോഷ്യല്‍ മീഡിയയില്‍ ചിരിയുണര്‍ത്തുന്ന പ്രതികരണങ്ങളാണ് കത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിലരുടെ കമന്റ് കുരുന്ന് കാമുകന്റെ ജന്മസിദ്ധമായ കഴിവിന് മുന്നില്‍ പെണ്‍കുട്ടികളെ വളയ്ക്കാന്‍ ടിപ്‌സ് നല്‍കുന്നവരെല്ലാം ഒന്നുമല്ലെന്നാണ്. വേറൊരു കൂട്ടര്‍ പറയുന്നത് രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ തങ്ങള്‍ക്ക് പ്രണയം എന്താണെന്ന് കൂടി അറിയില്ലായിരുന്നെന്നും ഇപ്പോഴത്തെ കുട്ടികള്‍ മിടുക്കരാണെന്നുമാണ്.

shortlink

Post Your Comments


Back to top button