തിരുവനന്തപുരം: 56ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് തിരിതെളിഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യവേദിയായ പുത്തരിക്കണ്ടം മൈതാനത്ത് കലോല്‍സവം ഉദ്ഘാടനം ചെയ്തു. സ്പീക്കര്‍ എന്‍. ശക്തന്‍ മല്‍സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. 6000 വിദ്യാര്‍ഥികളാണ് അനന്തപുരിയുടെ സാസ്‌കാരിക പെരുമ വിളിച്ചോതുന്ന സാംസ്‌കാരിക ഘോഷയാത്രയില്‍ അണിനിരന്നത്.
സ്വര്‍ണ്ണക്കപ്പും മത്സരാര്‍ത്ഥികളും വേദികളുമെല്ലാം തയ്യാറായിക്കഴിഞ്ഞു. ഇനി ഏഴുനാള്‍ തിരുവനന്തപുരം കലകളുടെയും കേന്ദ്രമായി മാറും. കലോല്‍സവം തലസ്ഥാന നഗരിയിലെത്തുന്നത് എഴു വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. പതിനായിരത്തില്‍പ്പരം വിദ്യാര്‍ഥികള്‍ക്ക് 232 ഇനങ്ങളിലായി മല്‍സരിക്കാന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 19 വേദികളാണ് ഒരുക്കിയിരിയ്ക്കുന്നത്. റെയില്‍വേ, ബസ് സ്റ്റേഷനുകളില്‍ സ്വീകരണ കേന്ദ്രങ്ങളും 15 സ്‌കൂളുകളിലായി മല്‍സരാര്‍ഥികള്‍ക്കുള്ള താമസ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഊട്ടുപുരയില്‍ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ പാല് കാച്ചി പായസം തയ്യാറാക്കിയതോടെ രുചിക്കൂട്ടുകളും ഒരുങ്ങിക്കഴിഞ്ഞിരിയ്ക്കുന്നു.
Post Your Comments