തിരുവനന്തപുരം: വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നയിക്കുക കേന്ദ്ര ക്യാബിനറ്റ് മന്ത്രിമാരായ ജെ.പി.നദ്ദയും രാജീവ് പ്രതാപ് റൂഡിയും. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായാണ് ഇരുവരേയും കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയേല്‍പ്പിച്ചത്.
ബി.ജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ക്ക് രാഷ്ട്രീയ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും മൊത്തത്തിലുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനുമാണ് ഇവരെ നിയമിച്ചിരിക്കുന്നത്. കേരളത്തില്‍ അക്കൗണ്ട് തുറക്കുക എന്നതാണ് ബി.ജെ.പിയുടെ പ്രഥമമായ ലക്ഷ്യം. കുമ്മനം രാജശേഖരന്റെ പ്രചരണയാത്ര തുടങ്ങുന്നത് ഈ മാസം 20നാണ്. ഇതിന് ശേഷമായിരിക്കും അദ്ദേഹം മല്‍സരിക്കണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ക്കാണ് തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയിരിക്കുന്നത്. കേന്ദ്ര ഊര്‍ജ്ജ മന്ത്രി പീയൂഷ് ഗോയലും അദ്ദേഹത്തിനൊപ്പമുണ്ടാവും.
Post Your Comments