ലണ്ടന്‍: ഇംഗ്ലീഷ് നന്നായി അറിയാത്ത മുസ്‌ലിം വനിതകളെ ബ്രിട്ടനില്‍ നിന്ന് നാടുകടത്തുമെന്നു പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ഇംഗ്ലീഷ് അറിയാത്തതുമൂലം ഐഎസ് പോലുള്ള സംഘടനകള്‍ നല്‍കുന്ന സന്ദേശങ്ങള്‍ വേഗത്തില്‍ സ്വാധീനിക്കപ്പെടുമെന്നതാണ് ഈ തീരുമാനം എടുക്കുന്നതിന് പ്രേരിപ്പിച്ചതെന്നും ഡേവിഡ് കാമറൂണ്‍ അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിലെ 190,000 മുസ്‌ലിം യുവതികളില്‍ ഏതാണ്ട് 22% പേര്‍ക്ക് ഇംഗ്ലീഷ് പരിജ്ഞാനം കുറഞ്ഞവരോ അല്ലെങ്കില്‍ ഇംഗ്ലീഷ് അറിയാത്തവരോ ആണ്.
ന്യൂനപക്ഷ മതവിഭാഗങ്ങളിലെ സ്ത്രീകളില്‍ ഭാഷാ പരിജ്ഞാനം വര്‍ധിപ്പിക്കുന്നതിനായി കണ്‍സര്‍വേറ്റീവുകള്‍ 20 മില്യണ്‍ പൗണ്ടിന്റെ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ ഭാര്യ ബ്രിട്ടനില്‍ എത്തുന്നതിനു മുമ്പു തന്നെ ഇംഗ്ലീഷ് പഠിച്ചിരിക്കണമെന്ന വ്യവസ്ഥ എമിഗ്രേഷന്‍ നിയമത്തില്‍ നിലവിലുണ്ട്.
കാമറൂണിന്റെ പ്രസ്ഥാവനയ്‌ക്കെതിരെ മുസ്‌ലിം സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്.
Post Your Comments