നാസിക്ക്: നിസാര പ്രശ്‌നത്തിന് മഹാരാഷ്ട്രയില്‍ അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊന്നു. പ്രതിയായ അമ്പതുകാരന്‍ സംസുള്‍ ഷാഫിക്ക് മിയ മകന്‍ ഫിറോസ് അലം സംസുള്‍ ഹഖിനോട് കഴിഞ്ഞ ആഴ്ച രണ്ടായിരം രൂപ ആവശ്യപ്പട്ടു. പണം നല്‍കാന്‍ ഫിറോസ് തയ്യാറായില്ല. തുടര്‍ന്നാണ് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായത്.
മകനോട് നാസിക്കിലെ വ്യാപാരിയായ ഷാഫിക്ക് മിയ പണം ആവശ്യപ്പെട്ടത് തന്റെ നാടായ ബിഹാറിലെ വൈശാലി ജില്ലയിലേക്ക് പോകാനായിരുന്നു. പൊലീസ് പറയുന്നത് പണം നല്‍കാന്‍ വിസമ്മതിച്ച മകനെ മിയ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്നാണ്. നാസിക്ക് സിവിക്ക് പോസ്പിറ്റലില്‍ ഗുരുതരമായി പരിക്കേറ്റ ഫിറോസിനെ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പൊലീസ് ഷാഫിക്ക് മിയയ്‌ക്കെതിരെ കേസെ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments