Gulf

ഷെയ്ഖ് മുഹമ്മദിന്റെ മകന്‍ ഷെയ്ഖ് അഹമ്മദ് യു.എ.ഇ സൈന്യത്തില്‍ ചേര്‍ന്നു

ദുബായ്: മുഹമ്മദ് ബിന്‍ റാഷിദ്‌ അല്‍ മക്തൂം ഫൗണ്ടേഷന്റെ ചെയര്‍മാനും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ്‌ അല്‍ മക്തൂമിന്റെ മകനുമായ ഷെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ്‌ അല്‍ മക്തൂം യു.എ.ഇ സൈന്യത്തില്‍ ചേര്‍ന്നു.

സൈന്യത്തില്‍ ചേര്‍ന്ന അഹമ്മദ് അല്‍ ഐന്‍ സ്വീഹ് അല്‍ ലഹ്മ സൈനിക ക്യാമ്പില്‍ അഞ്ചാം ബാച്ചിന്റെ കൂടെ പരിശീലനം തുടങ്ങിക്കഴിഞ്ഞു.

sainya

രാജ്യത്തോടുള്ള കൂറ് തെളിയിക്കാന്‍ സ്വദേശികള്‍ക്ക് ലഭിക്കുന്ന വലിയ അവസരമാണ് സൈനിക സേവനമെന്ന് ഷെയ്ഖ് അഹമ്മദ് പറഞ്ഞു. യു.എ.ഇ പൗരന്മാര്‍ക്കിടയില്‍ ഐക്യത്തിനും യോജിപ്പിനുമുള്ള ബോധ്യം ഇതിലൂടെ പ്രകടമാകും. സൈനിക സേവനം വലിയ ബഹുമതിയായി കാണുന്നു. മാതൃ രാജ്യത്തിന്റെ സുരക്ഷക്കും പുരോഗതിക്കും തന്നാലാവുന്നവിധം പ്രവര്‍ത്തിക്കും. യു.എ.ഇ സൈനികരുടെ കഴിവും അഭിമാനവും അന്തസും വലിയ ശക്തിയാണ് നല്‍കുന്നതെന്നും ഷെയ്ഖ് അഹമ്മദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button