ഭുവനേശ്വര്‍: രക്തം ദാനം ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ സൗജന്യബസ് പാസ്. രക്ത ദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒഡീഷ സര്‍ക്കാരാണ് പുതിയ പദ്ധതി നടപ്പിലാക്കിയത്. സ്ഥിരമായി രക്തദാനം നടത്തുന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പാസ് ഉപയോഗിച്ച് സംസ്ഥാനത്തിനകത്ത് എവിടേക്കും സൗജന്യമായി ബസ് യാത്ര നടത്താന്‍ സാധിക്കും.
മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. രക്തദാതാക്കളുടെ പേരും രക്ത ഗ്രൂപ്പും മറ്റ് പ്രധാന വിവരങ്ങളും അടങ്ങുന്ന ഒരു ഡയറക്ടറി നിര്‍മിക്കാനും യോഗത്തില്‍ തീരുമാനമായി
Post Your Comments