India

പാമ്പിനെ കയ്യില്‍ പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തു: ബീഹാര്‍ മന്ത്രി വെട്ടിലായി

പാട്‌ന: പാമ്പിനെ കയ്യില്‍ ചുറ്റി ഫോട്ടോയ്ക്ക് പോസ് ചെയ്ത ബീഹാര്‍ മന്ത്രി പുലിവാലുപിടിച്ചു. നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ-ഐ.ടി മന്ത്രിയായ അശോക് കുമാര്‍ ചൗധരിയാണ് പാമ്പുമായി ഫോട്ടോയ്ക്ക് പോസ് ചെയ്ത് വെട്ടിലായത്.

പാമ്പിനെ കയ്യില്‍ ചുറ്റിയും കഴുത്തിലണിഞ്ഞും നില്‍ക്കുന്ന ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായതോടെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തി. ഫോട്ടോകള്‍ പഴയതാണെന്നും മകരസംക്രാന്തി പൂജയുടെ ഭാഗമായ ആചാരമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. കുട്ടികളെ കളിപ്പിക്കാന്‍ വന്ന പാമ്പാട്ടി പാമ്പിനെ തന്റെ കയ്യില്‍ത്തരികയായിരുന്നു. താന്‍ അന്ധവിശ്വാസത്തിനെതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബീഹാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനുമാണ് ചൗധരി. കാട്ടുഭരണം ബീഹാറില്‍ തുടങ്ങിയതിന്റെ സൂചനയാണിതെന്ന് ബീഹാര്‍ ബി.ജെ.പി അധ്യക്ഷന്‍ മംഗള്‍ പാണ്ഡെ പരിഹസിച്ചു.

shortlink

Post Your Comments


Back to top button