സുല്‍ത്താന്‍ ബത്തേരി: വായ്പ്പയടക്കുന്നതില്‍ വീഴ്ച വരുത്തിയതിന് കര്‍ഷകനെ ജയിലിലടപ്പിച്ച ബാങ്ക് മാനേജരുടെ കാര്‍ അജ്ഞാതര്‍ കത്തിച്ചു. ഗ്രാമീണ്‍ ബാങ്ക് ഇരുളം ശാഖ മാനേജരായിരുന്ന കല്ലിന്‍കര ഭാസ്‌കരന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറാണ് കത്തിച്ചത്.
കാര്‍ ഷെഡ്ഡില്‍ നിന്ന് മണ്ണെണ്ണ നിറച്ച കന്നാസ് കണ്ടെടുത്തിട്ടുണ്ട്. വീടിന്റെ ചുമരില്‍ സി.പി.ഐ(എം.എല്‍) ന്റെ പേരിലുള്ള പോസ്റ്ററും പതിച്ചിട്ടുണ്ട്. മാവോയിസ്റ്റുകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. 1999ല്‍ ഗ്രാമീണ്‍ ബാങ്കിന്റെ ഇരുളം ശാഖയില്‍ ഭാസ്‌കരന്‍ മാനേജരായിരുന്നപ്പോള്‍ മുളയാണിക്കല്‍ സുകുമാരന്‍ എന്ന കര്‍ഷകനെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു.
അഞ്ച് ലക്ഷം രൂപ വായ്പ്പയെടുത്ത് തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനായിരുന്നു സുകുമാരനെതിരെ നടപടിയെടുത്തത്. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Post Your Comments