CinemaBollywood

അസിന്‍ ഇനി രാഹുലിനു സ്വന്തം

പ്രശസ്തബോളിവുഡ് നടി അസിന്‍ വിവാഹിതയായി. മൈക്രോമാക്‌സ് സഹസ്ഥാപകന്‍ രാഹുല്‍ ശര്‍മയാണ് അസിനെ വിവാഹം കഴിച്ചത്. ഡല്‍ഹിയിലെ ദുസിത് ദേവാരന റിസോര്‍ട്ടില്‍ നടന്ന ചടങ്ങില്‍  ക്രിസ്ത്യന്‍ ആചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇരുവരും തമ്മിലുള്ള വിവാഹം ഹിന്ദു ആചാര പ്രകാരവും വിവാഹം നടക്കും. ഇതിലേക്ക് ഇരുന്നൂറ് പേരെയാണ് ക്ഷണിച്ചിരിക്കുന്നത്.

ക്രിസ്ത്യന്‍ ആചാര പ്രകാരമുള്ള വിവാഹത്തിന് വേര വാങ് രൂപകല്‍പന ചെയ്ത വസ്ത്രങ്ങളാണ് അസിന്‍ അണിഞ്ഞത്. ബോളിവുഡിലെ പ്രശസ്ത ഫാഷന്‍ ഡിസൈനറായ സബ്യസാചി മുഖര്‍ജി രൂപകല്‍പന ചെയ്ത വസ്ത്രങ്ങളാകും ഹിന്ദു വിവാഹ ചടങ്ങില്‍ അസിന്‍ ധരിക്കുക.

നാളെ രാഹുലിന്റെ സ്വകാര്യ അതിഥി മന്ദിരത്തില്‍ സുഹൃത്തുക്കള്‍ക്കായി വിവാഹസത്കാരം ഒരുക്കിയിട്ടുണ്ട്. ബോളിവുഡിലെ സുഹൃത്തുക്കള്‍ക്കായി ജനുവരി 23ന് മുംബൈയില്‍ വിരുന്ന് സത്കാരവും ഒരുക്കിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button