Kerala

തലചായ്ക്കാന്‍ ഒരിടമില്ലാതെ രോഗികളായ നിര്‍ധനകുടുംബം ബസ് സ്റ്റാന്‍ഡില്‍

ആലപ്പുഴ: തലചായ്ക്കാന്‍ ഒരിടമില്ലാതെ രോഗികളായ മൂന്നംഗ നിര്‍ധനകുടുംബം ആലപ്പുഴ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ കഴിയുന്നു. തുമ്പോളി സ്വദേശിയായ നൗഷാദും ഭാര്യ റജീനയും മകൻ അഫ്സലുമാണ് ഇങ്ങനെ ദുരിതത്തില്‍ കഴിയുന്നത്. നേരത്തെ വാടക വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ഒന്നാംതീയതി വീട് ഒഴിയേണ്ടി വന്നു. ഇതോടെയാണ് നൗഷാദും കുടുംബവും എങ്ങോട്ടു പോകുമെന്നറിയാതെ വസ്ത്രങ്ങളും പായയും തലയണയുമായി ബസ് സ്റ്റാന്‍ഡില്‍ അഭയം തേടിയത്.

ഇവരുടെ മകന്‍ അഫ്സലിന് തിരുവനന്തപുരം ശ്രീചിത്രയില്‍ ഹൃദ്രോഗത്തിന് ഒരു ശാസ്തക്രീയ കഴിഞ്ഞു. ഇനി ഒരു ഓപ്പറേഷന്‍ കൂടി വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കൂലിപ്പണി ചെയ്തു കുടുംബം പുലര്‍ത്തിയിരുന്ന നൗഷാദും രോഗത്തിന്റെ പിടിയിലായതോടെ വീടിനു വാടക കൊടുക്കാന്‍ പോയിട്ട് ഒരു നേരത്തെ ആഹാരത്തിനു പോലും നിവര്‍ത്തിയില്ലാതെ കഷ്ടപ്പെടുകയാണ്. ഇതിനിടെ എങ്ങനെ മകന്റെ ശാസ്ത്രക്രീയയ്ക്ക് പണം കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ് നൗഷാദും റജീനയും.

shortlink

Post Your Comments


Back to top button