പനാജി.: ഗോയിലെ പനാജിയിൽ അമേരിക്കന്‍ പൌരൻ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അമേരിക്ക വിശദീകരണം ആവശ്യപ്പെട്ടു.ഗ്രാമവാസികൾ കള്ളനാണെന്ന് കരുതി പിന്തുടർന്നപ്പോൾ വയലിലെ ചതുപ്പിൽ വീണാണ് 30 കാരനായ കെയ്ടാനിയ ലില ബോള്‍ട്ട് മരിച്ചത്. പോലീസെത്തി കയറുപയോഗിച്ചാണ് ഇയാളെ ചതുപ്പിൽ നിന്ന് കര കയറ്റിയത്.. പക്ഷെ ആശുപത്രിയിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
വിവരങ്ങൾ ശേഖരിക്കാനായി അമേരിക്കയിൽ നിന്ന് ഒരു സംഘം ഗോവയിലെത്തി പരിശോധന നടത്തുന്നു. പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പടെ അവർ പരിശോധിക്കും. ഗ്രാമീണരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. കള്ളനാണെന്നാണ് കരുതിയ നാട്ടുകാർ ബോള്‍ട്ടിനെ ഓടിച്ചപ്പോൾ രക്ഷപെടാനായി ഓടിയ ബോൾട്ട് ചതുപ്പിൽ വീഴുകയായിരുന്നു. പിന്നീട് ഇയാളുടെ പാസ്പോർട്ടിൽ നിന്നാണ് ഇയാള ടൂറിസ്റ്റ് ആണെന്നും ജൂലൈയിൽ ഇന്ത്യയിലെത്തിയതായും മനസ്സിലായത്.
Post Your Comments