NewsGulf

യു.എ.ഇയില്‍ തൊഴില്‍ കരാര്‍ ഇനി മലയാളത്തിലും

ദുബായ്: യു.എ.ഇയിലെ മലയാളികളായ തൊഴിലാളികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. നിങ്ങള്‍ക്കുള്ള തൊഴില്‍ കരാറുകള്‍ ഇനി മലയാളത്തില്‍ ലഭിക്കും. ഹിന്ദി, തമിഴ്, ഉര്‍ദു എന്നീ ഇന്ത്യന്‍ ഭാഷകള്‍ക്കും ഈ അംഗീകാരം ലഭിച്ചിട്ടുണ്ട്. അറബിയുള്‍പ്പെടെ 11 ഭാഷകളിലായിരിക്കും ഇനി മുതല്‍ തൊഴില്‍ കരാര്‍ തയ്യാറാക്കുക.

2016 ജനുവരിയില്‍ വന്ന തൊഴില്‍ പരിഷ്‌കാരങ്ങള്‍ അടിസ്ഥാനമാക്കിയാണീ നടപടി. സുതാര്യത ഉറപ്പുവരുത്തുന്നതിനായി ജീവനക്കാര്‍ക്ക് തൊഴില്‍ കരാര്‍ മാതൃഭാഷയില്‍ തയ്യാറാക്കി നല്‍കണമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥകളിലൊന്ന്. യുഎ.ഇയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ കണക്കുകള്‍ പരിശോധിച്ചാണ് ഭാഷകള്‍ക്ക് അംഗീകാരം നല്‍കിയത്. നിയമന ഉത്തരവില്‍ ഒപ്പിടുന്നതിന് മുമ്പ് തൊഴിലാളികള്‍ മുഴുവന്‍ നിബന്ധനകളും അനുബന്ധ വ്യവസ്ഥകളും വായിച്ചു മനസിലാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശമെന്ന് തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഹുമൈദ് ബിന്‍ ദീമാസ് പറഞ്ഞു.

നിബന്ധനകള്‍ തൊഴിലാളികള്‍ക്ക് വായിച്ച് മനസിലാക്കാന്‍ സാധിച്ചില്ലെന്ന് കണ്ടാല്‍ സ്ഥാപനത്തിനെതിരെ 2014 ലെ തീരുമാനപ്രകാരം നടപടിയെടുക്കും. തെറ്റായ വിവരം നല്‍കിയെന്ന കുറ്റത്തിന് 20,000 ദിര്‍ഹത്തിന്റെ പിഴ ചുമത്തുകയും ചെയ്യും. തൊഴില്‍ മേഖലയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യമാണ് ഈ പദ്ധതിക്ക് മുന്നിലുള്ളത്. പുതുക്കിയ തൊഴില്‍ കരാര്‍ മാതൃക തൊഴില്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് ലഭ്യമാകും.

ഏത് രാജ്യത്തെ പൗരനാണ്, പാസ്‌പോര്‍ട്ട് നമ്പര്‍ മുതലായ വിവരങ്ങള്‍ നല്‍കിയാല്‍ കരാര്‍ ലഭ്യമാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button