ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിലെ പ്രതികളെ വെറുതെ വിടണമെന്ന് തമിഴ് ചലച്ചിത്രസംഘടനകള്‍. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി ജെ. ജയലളിതയ്ക്കു കത്തയയ്ക്കുമെന്ന് അവര്‍ വ്യക്തമാക്കി. സംവിധായകരുടെയും കലാകാരന്‍മാരുടെയും സംഘടനകളാണ് പ്രതികളുടെ മോചനമാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് 20 വര്‍ഷത്തിലധികമായി ജയിലില്‍ കഴിയുന്ന മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ മോചനനമാവശ്യപ്പെട്ടാണ് സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്. കൂറ്റന്‍ റാലിയോടെയാകും ജയലളിതയ്ക്ക് കത്ത് കൈമാറുയെന്നും സംഘടനാ ഭാരവാഹികളായ എം. നാസറും ആര്‍.കെ. സെല്‍വമണിയും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Post Your Comments