International

ചൈനയ്ക്ക് ഐഎസിന്റെ സൈബര്‍ ആക്രമണം

ബെയ്ജിങ്: ഇസ്ലാമിക് സ്‌റ്റേറ്റ് ചൈനയിലെ പ്രമുഖ സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. വെബ്‌സൈറ്റ് പഴയപടിയാക്കാനുള്ള നടപടികള്‍ നടന്നു വരികയാണ്. ചൈന ഇതുവരെയും ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ചൈനയുടേത് ലോകത്തെ ഏറ്റവും മികച്ചതും സുരക്ഷിതത്വം നിറഞ്ഞതുമായ ഇന്റര്‍നെറ്റ് ശൃംഖലയാണ്.

ആക്രമണത്തിനിരയായത് ട്‌സിന്‍ഗ്വ സര്‍വകലാശാല വെബ്‌സൈറ്റാണ്. അറബിക് വാക്കുകളാണ് പശ്ചാത്തല സംഗീതത്തോടൊപ്പം നിലവില്‍ വെബ്‌സൈറ്റില്‍ വരുന്നത്. ഇതിനെക്കൂടാതെ കുതിരപ്പുറത്ത് ഐ.എസ് പതാകയേന്തി നാലുപേര്‍ ഇരിയ്ക്കുന്ന ചിത്രവും നല്‍കിയിരിയ്ക്കുന്നു. ആക്രമണത്തിന് പിന്നില്‍ ‘ഇസ്ലാമിക് സ്‌റ്റേറ്റ് ഹാക്കര്‍’ എന്ന് സ്വയം വിശേഷിപ്പിച്ചയാളാണ്. വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ട അറബി വാചകങ്ങളുടെ അര്‍ഥം ദൈവം വലിയവനാണ്, ഞാന്‍ മരണത്തെ ഭയക്കുന്നില്ല. ഒരു രക്തസാക്ഷിയുടെ മരണമാണ് എന്റെ ലക്ഷ്യം എന്നിങ്ങനെയാണ്.

shortlink

Post Your Comments


Back to top button