ചാത്തന്നൂര്‍: കൊല്ലം ചാത്തന്നൂരില്‍ വാടക വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തി വന്ന സംഘത്തെ നാട്ടുകാര്‍ പിടികൂടി. ഒരു യുവാവും മൂന്നു സ്ത്രീകളുമാണ് പിടിയിലായത്. ഇവരെ പിന്നീട് പോലീസിന് കൈമാറി.
നാട്ടുകാര്‍ വീടുവളഞ്ഞാണ് സംഘത്തെ പിടികൂടിയത്. വര്‍ക്കല സ്വദേശിയായ യുവാവും പേരൂര്‍ക്കട, കുണ്ടറ, മീയണ്ണൂര്‍ സ്വദേശിനികളായ മൂന്ന് സ്ത്രീകളുമാണ് പിടിയിലായത്. മൂന്നുമാസം മുമ്പാണ് വീട് വാടകയ്ക്കെടുത്തത്. വാഹനങ്ങള്‍ അസമയത്ത് വന്നുപോകുന്നതും അപരിചിതരായ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ സംശയകരമായ സാഹചര്യത്തില്‍ കാണുന്നതും പരിസരവാസികള്‍ ശ്രദ്ധിച്ചിരുന്നു. നാട്ടുകാര്‍ കുറെ നാളുകളായി സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരുന്നതിനിടയിലാണ് രാത്രി വീട് വളഞ്ഞ് ചിലരെ പിടികൂടിയത്. ഇതിനിടയില്‍ രണ്ടു പേര്‍ ഓടിരക്ഷപ്പെട്ടതായും പറയുന്നു. ആദ്യം പൂയപ്പള്ളി പോലീസിന് കൈമാറിയ പ്രതികളെ പിന്നീട് ചാത്തന്നൂര്‍ പോലീസിന് കൈമാറി.
Post Your Comments