കൊച്ചി: സോളാര്‍ കേസ് പ്രതി സരിത.എസ്.നായര്‍ രാത്രിയില്‍ ഉള്‍പ്പടെ പതിവായി തന്നെ വിളിക്കാറുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്‌റ്റാഫ് അംഗം ജിക്കുമോന്‍ ജേക്കബ്. മുഖ്യമന്ത്രിയുടെ പൊതുപരിപാടികളെക്കുറിച്ച് അറിയാനാണ് വിളിച്ചിരുന്നത്. പിന്നീട് ഇത് സൗഹൃദമായി മാറിയെന്നും ജിക്കുമോന്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി.
സരിതയെ മൂന്നു തവണ കണ്ടിട്ടുണ്ടെന്നും ജിക്കുമോന്‍ മൊഴി നല്‍കി. ഇതില്‍ രണ്ടുതവണ സെക്രട്ടേറിയേറ്റില്‍ വച്ചാണ് കണ്ടതെന്നും സോളാര്‍ കമ്പനിയുടെ എം.ഡി എന്ന് പരിചയപ്പെടുത്തിയാണ് സരിത സെക്രട്ടേറിയേറ്റില്‍ എത്തിയതെന്നും ജിക്കുമോന്‍ പറഞ്ഞു. ബിജു രാധാകൃഷ്‌ണനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ജിക്കുമോന്‍ മൊഴി നല്‍കി.
കമ്മീഷന്‍ 25 ന് മുഖ്യമന്ത്രിയുടെ മൊഴിയെടുക്കും. കമ്മീഷന്‍ തിരുവനന്തപുരത്തെത്തിയാകും മൊഴിയെടുക്കുക.
Post Your Comments