Kerala

ശബരിമല വിഷയത്തില്‍ അഭിഭാഷകന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജി നല്‍കിയ അഭിഭാഷകന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ദീപക് മിശ്ര ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് വധഭീഷണി സംബന്ധിച്ച് അഭിഭാഷകന്‍ നല്‍കിയ പരാതിയില്‍ എന്ത് നടപടി കൈക്കൊണ്ടുവെന്ന് കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസയച്ചു. കോടതി ആവശ്യപ്പെട്ടിരിയ്ക്കുന്നത് ഫെബ്രുവരി എട്ടിനകം നോട്ടീസിന് മറുപടി നല്‍കണമെന്നാണ്. സമൂഹ മാധ്യമങ്ങളില്‍ ശബരിമലയിലെ സ്ത്രീകളുടെ പ്രവേശനം സംബന്ധിച്ച് വരുന്ന പോസ്റ്റുകള്‍ നിയന്ത്രിക്കാനാവില്ലെന്നും കോടതി വിലയിരുത്തി.

ഇന്ത്യന്‍യങ് ലോയേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് നൗഷാദ് ഖാനാണ് ഹര്‍ജി നല്‍കിയതിന്റെ പേരില്‍ തന്നെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. തനിക്ക് അഞ്ഞൂറിലേറെ ഫോണ്‍ കോളുകള്‍ ഹര്‍ജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ചുവെന്നും നൗഷാദ് ഖാന്‍ കോടതിയെ ധരിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button