Kerala

വൃദ്ധന്‍ റോഡില്‍ രക്തം വാര്‍ന്ന് മരിച്ച സംഭവം: പൊലീസിന് പിന്തുണയുമായി ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: കിഴക്കേക്കോട്ടയില്‍ ബസിടിച്ച് വൃദ്ധന്‍ മണിക്കൂറുകളോളം രക്തം വാര്‍ന്ന് മരിക്കാനിടയായ സംഭവത്തില്‍ പൊലീസിന് പിന്തുണയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

വൃദ്ധന്റെ പരിക്കുകള്‍ ഗുരുതരമായതിനാല്‍ ആംബുലന്‍സ് വിളിച്ചിരുന്നു. എന്നാല്‍ ആംബുലന്‍സ് വരാന്‍ താമസിച്ചു. ഇതിനാലാണ് വൃദ്ധനെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റോഡ് കുറുകെ കടക്കാന്‍ ശ്രമിക്കുന്നതിനിടെ ബസിടിച്ച് വീണ് വൃദ്ധന്റെ കാലുകളിലൂടെ അതേ ബസിന്റെ ചക്രങ്ങള്‍ കയറുകയായിരുന്നു. പരിക്കേറ്റ് റോഡില്‍ കിടന്നയാള്‍ രണ്ടര മണിക്കൂറിന് ശേഷം മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരിച്ചത്.

തമിഴ്‌നാട് സ്വദേശി ജ്ഞാനദാസ് എന്നയാളാണ് മരിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. പരിക്കേറ്റയാളെ യഥാസമയം ആശുപത്രിയിലെത്തിക്കാതെ പൊലീസ് വീഴ്ച വരുത്തിയെന്ന് ആരോപണമുയര്‍ന്നിരുന്നു. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിനെ ചുമതലപ്പെടുത്തിയിരുന്നു.

shortlink

Post Your Comments


Back to top button