ന്യൂഡല്‍ഹി: തുടര്‍ച്ചയായി പ്രസംഗങ്ങളിലും പ്രസ്താവനകളിലും അബദ്ധം സംഭവിക്കുന്ന രാഹുല്‍ ഗാന്ധി ഇത്തവണ റിഹേഴ്‌സല്‍ ഒക്കെ നടത്തിയായിരുന്നു മുംബൈ സംവാദത്തിനു പോകാന്‍ തയ്യാറെടുത്തത്. എന്നാല്‍ സ്വന്തം നാക്ക് രാഹുലിനെ ഇത്തവണയും ചതിച്ചു. മുംബൈയിലെ നരസി മോഞ്ചി ഇന്‌സ്ടിട്യൂറ്റ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ നടത്തിയ ഒരു പ്രസംഗത്തിലാണ് അടുത്ത വിഡ്ഢിത്തരം രാഹുലിന്റെ നാവില്‍ നിന്ന് വീണത്.
തന്റെ പ്രസംഗത്തില്‍ ‘ എനിക്കാവശ്യം മൈക്രോ സോഫ്റ്റിലെ സ്റ്റീവ് ജോബ്‌സിനെ പോലെയുള്ള യുവ പ്രോഫഷനലുകളെ ആണെന്നാണ് രാഹുല്‍ പ്രസംഗിച്ചത്. സ്റ്റീവ് ജോബ്‌സ് ആപ്പിളിന്റെ സ്ഥാപകനാണെന്നും മൈക്രോ സോഫ്റ്റിന്റെ സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് ആണെന്നും അറിയാതെയാണോ രാഹുല്‍ ഇത് പറഞ്ഞതെന്നായിരുന്നു ആദ്യം കേട്ടവര്‍ തെറ്റിദ്ധരിച്ചത്. പക്ഷെ തിരുത്താനും രാഹുല്‍ തയ്യാറായിരുന്നില്ല.
എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്. രാഹുല്‍ കോണ്‍ഗ്രസിന് നാണക്കേടുണ്ടാക്കുന്നത് തുടരുകയാണെന്നാണ് ചില പ്രവര്‍ത്തകരുടെ അഭിപ്രായം
Post Your Comments