റാസ്-അല്‍-ഖൈമ : കുറുക്കന്റെ ചിത്രം ഒരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ഇന്ത്യന്‍ പ്രവാസി യു.എ.ഇയില്‍ അറസ്റ്റില്‍. മാനനഷ്ടം ഉള്‍പ്പടെയുള്ള കേസുകളാണ് ഇയാള്‍ക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത്. റാസ്-അല്‍-ഖൈമ കോടതിയില്‍ ഇയാളുടെ വിചാരണ നടപടികള്‍ നടന്നുവരികയാണ്.
കുറ്റകൃത്യം തെളിഞ്ഞാന്‍ ജയില്‍ശിക്ഷയ്ക്ക് പുറമേ 10000 ദിര്‍ഷം പിഴയും ലഭിച്ചേക്കാം.
ഇന്ത്യന്‍ സുഹൃത്തുക്കളുടെ ഗ്രൂപ്പിലാണ് പ്രതി ചിത്രം പോസ്റ്റ് ചെയ്തത്. ഇതിന്റെ രേഖകളും വാദിഭാഗം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കുറുക്കന്‍ കൗശലത്തിന്റേയും വഞ്ചനയുടേയും അടയാളമാണെന്നും ഗ്രൂപ്പിനെ അവഹേളിക്കാനാണ് പ്രതി ചിത്രം ഫേസ്ബുക്കിലിട്ടതെന്നാണ് വാദി ഭാഗത്തിന്റെ ആരോപണം.
എന്നാല്‍ ഗ്രൂപ്പിനോടുള്ള ആരാധന വ്യക്തമാക്കാനാണ് താന്‍ ആ ചിത്രം അപ്ലോഡ് ചെയ്തതെന്നാണ് പ്രതിയുടെ വാദം. കേസിന്റെ അടുത്ത വിചാരണ ജനുവരി 27 ന് നടക്കും.
Post Your Comments