ആലപ്പുഴ: മദ്യപിച്ചു കൊണ്ട് വാഹന പരിശോധന നടത്തിയ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. നടപടി നേരിടേണ്ടി വന്നത് മണ്ണഞ്ചേരി പോലീസ് സ്‌റ്റേഷനിലെ എസ്.ഐ. സനല്‍ കുമാറിനാണ്. വാട്‌സാപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ മദ്യപിച്ച് നടുറോട്ടില്‍ നാട്ടുകാരോട് തട്ടിക്കയറുന്ന എസ്.ഐയുടെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയാണ് നടപടിയുണ്ടായിരിയ്ക്കുന്നത്. സഹപ്രവര്‍ത്തകനൊപ്പം എസ്.ഐ വാഹന പരിശോധനയ്ക്ക് എത്തിയത് ആലപ്പുഴ കാട്ടൂരില്‍ ക്രിസ്തുമസ് ദിവസത്തിലായിരുന്നു.
ഇരുവരും ചേര്‍ന്ന് റോഡിലൂടെ കടന്നുപോയ ഒട്ടുമിക്ക വാഹനങ്ങള്‍ക്കും പിഴ ചുമത്തി. ഇതില്‍ എല്ലാ രേഖകളുമുള്ള വാഹനങ്ങളും പെടും. ഇതിനിടയില്‍ ചില യാത്രക്കാര്‍ പോലീസുകാരില്‍ മദ്യം മണക്കുന്നതായി പറഞ്ഞതോടെ വാഹന പരിശോധന സംഘര്‍ഷത്തില്‍ കലാശിയ്ക്കുകയായിരുന്നു. നാട്ടുകാര്‍ സംഭവമറിഞ്ഞ് തടിച്ച് കൂടിയതോടെ എസ്.ഐയുമായി മുങ്ങാനായി സഹപ്രവര്‍ത്തകന്റെ ശ്രമം. എന്നാല്‍ ഉദ്യോഗസ്ഥര്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാകണമെന്ന് നാട്ടുകാര്‍ നിര്‍ബന്ധം പിടിച്ചെങ്കിലും ഒടുവില്‍ ഒരുവിധം തടിയൂരിയ പോലീസുകാര്‍ സ്ഥലംവിട്ടു. പിന്നീട് നാട്ടുകാര്‍ക്ക് എതിരെ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തുവെന്നും ജോലി തടസപ്പെടുത്തിയെന്നും പറഞ്ഞ് കുറ്റം ചുമത്തുകയായിരുന്നു ഇവര്‍. എസ്.ഐക്ക് വിനയായത് സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതാണ്. എസ്.ഐ സനല്‍ കുമാറിന് എതിരെ അന്വേഷണത്തിന് ഉത്തരവിട്ടത് ജില്ലാ പോലീസ് മേധാവിയാണ്.
Post Your Comments