NewsIndia

പത്താന്‍കോട്ട് വ്യോമാക്രമണം: മലയാളി യുവാവിനെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു

ന്യൂഡല്‍ഹി: പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേന കേന്ദ്രം ആക്രമണവുമായി ബന്ധപ്പെട്ട് മലയാളി യുവാവിനെ എന്‍.ഐ.എ (ദേശിയ അന്വേഷണ ഏജന്‍സി) കസ്റ്റഡിയില്‍ എടുത്തു. മാനന്തവാടി സ്വദേശി റിയാസ് എന്ന ദിനേശിനെയാണ് എന്‍.ഐ.എ കസ്റ്റഡിയിലെത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

ഭീകരാക്രമണം നടന്ന ദിവസം സമീപ പ്രദേശമായ മുസാഫിറിലെ ലോഡ്ജ്ജുകളില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് റിയാസ് അഞ്ച് മാലിക്കാര്‍ക്കൊപ്പം പിടിയിലായത്. റിയാസിന്റെ ഫോണിൽനിന്ന് നിരവധി കോളുകൾ പാകിസ്ഥാനിലേക്ക് പോയതായി കണ്ടെത്തി. വിശദമായ അന്വേഷണത്തില്‍ ഇയാള്‍ മാനന്തവാടി ബിലക്കാട് സ്വദേശി ദിനേശന്‍ ആണെന്ന് വ്യക്തമായി.

കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാനന്തവാടി പോലീസ് നടത്തിയ അന്വേഷണത്തില്‍ ചാരായം വാറ്റിയ കേസിൽ പതിമൂന്നു വർഷം മുൻപ് പിടിയിലായ ശേഷം സൗദി അറേബ്യയിലേക്ക് നാടുവിട്ടയാളാണ് ദിനേശനെന്ന് കണ്ടെത്തി. മാനന്തവാടി തേയില തോട്ടത്തിലെ ജീവനക്കാരനാണ് അച്ഛൻ. പതിമൂന്നു വർഷമായി വീട്ടുകാരുമായി ബന്ധമില്ല.

ഇയാൾ മതംമാറി റിയാസായെന്നാണ് കേന്ദ്ര, സംസ്ഥാന ഇന്റലിജൻസുകളുടെ കണ്ടെത്തൽ. നിലവിൽ കേന്ദ്ര ഇൻറലിജൻസ്, എൻഐഎ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലാണ് റിയാസ്.

shortlink

Post Your Comments


Back to top button