ദോഹ: ഖത്തറില്‍ പുതുതായത്തെുന്ന പ്രവാസികള്‍ക്ക് വൃക്ക രോഗം ഉണ്ടെങ്കില്‍ റസിഡന്‍സി പെര്‍മിറ്റ് നല്‍കാതെ തിരിച്ചയക്കും. പുതിയ വിസയില്‍ വരുന്നവര്‍ക്കുള്ള ആരോഗ്യപരിശോധനയില്‍ വൃക്ക സംബന്ധമായ രോഗങ്ങള്‍ ഉള്‍പ്പെടുത്തും. മെഡിക്കല്‍ കമീഷന്‍ ഡയറക്ടര്‍ ഇബ്്‌റാഹിം അല്‍ ശാര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പകര്‍ച്ചവ്യാധിയല്ലാത്ത രോഗം പരിശോധനയില്‍ ഉള്‍പ്പെടുത്തുന്നത് ഇതാദ്യമാണ്. നിലവില്‍ ഖത്തറിലത്തെുന്ന പ്രവാസികള്‍ക്ക് റസിഡന്‍സ് പെര്‍മിറ്റ് അനുവദിക്കുന്നതിന് മുമ്പ് എയ്ഡ്‌സ്, ക്ഷയം, ഹെപറ്റൈറ്റിസ് ബി, സി എന്നീ പരിശോധനകളാണ് നടത്തുന്നത്.
രക്തം, മൂത്രം എന്നിവയുടെ പരിശോധനയിലൂടെയാണ് വൃക്ക രോഗം നിര്‍ണയിക്കുക. വൈദ്യപരിശോധനയില്‍ ക്ഷയം, ഹെപറ്റൈറ്റിസ് സി (കരള്‍ രോഗം) എന്നിവയ്ക്കുള്ള പുതിയ പരിശോധനകളും ഉള്‍പ്പെടുത്തുന്നുണ്ട്. ഡയാലിസിസ് ആവശ്യമാകുന്ന വിധത്തിലുള്ള വൃക്ക തകരാര്‍ രാജ്യത്ത് വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് പുതിയ പരിഷ്‌കരണം നടപ്പില്‍ വരുത്തുന്നത്.
കഴിഞ്ഞ വര്‍ഷം എച്ച്.എം.സി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ 13 ശതമാനം പേര്‍ കിഡ്്‌നി രോഗബാധിതരാണ്. വര്‍ഷം 250 മുതല്‍ 300 പേര്‍ ഡയാലിസിസിന് വിധേയരാകുന്നുണ്ട്. പരിശോധനയില്‍ രോഗം ഉള്ളതായി കണ്ടെത്തിയാല്‍ സ്‌പോണ്‍സറെ അറിയിക്കും. തുടര്‍പരിശോധന നടത്താനുള്ള ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്കായിരിക്കും.
Post Your Comments