ജയ്പൂര്‍: സാമൂഹിക ബോധവും പ്രാധമിക വിദ്യാഭ്യാസവും രാജ്യത്ത് സാധാരണക്കാര്‍ക്കിടയില്‍ വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ പുരോഗമിയ്ക്കുന്നുണ്ടെങ്കിലും അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും മാറ്റം സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുകയാണ് ഈ സംഭവം. ഇത്തരത്തില്‍ ജാര്‍ഖണ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത ബാലനെ പൈശാചിക ശക്തികളെ അകറ്റുന്നതിന്റെ ഭാഗമായി ഗ്രാമവാസികള്‍ നായയെക്കൊണ്ട് വിവാഹം ചെയ്യിപ്പിച്ചു.
സംഭവം നടന്നത് ജാര്‍ഖണ്ഡിലെ ഖര്‍സാവാനിലെ മാണിക് ബസാറിലെ ഗ്രാമത്തിലാണെന്നാണ് ഐ.ബി.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പെണ്‍ നായയുമായി മുകേഷ് എന്ന ബാലന്റെ വിവാഹമാണ് ഗ്രാമവാസികള്‍ ആഘോഷമാക്കി മാറ്റിയത്. മുകളിലത്തെ മോണയിലാണ് കുട്ടിക്ക് ആദ്യമായി പല്ല് വന്നത്. നല്ല ശകുനമല്ല ഇത്. ഇത്തരമൊരു വിവാഹം അതിനാലാണെന്നും ഗ്രാമവാസികള്‍ പറഞ്ഞു. ഗ്രാമവാസികള്‍ അവകാശപ്പെടുന്നത് നായയെ വിവാഹം കഴിക്കുക വഴി കുട്ടിയെ ബാധിച്ചിരിക്കുന്ന ദുഷ്ട ശക്തികള്‍ വിട്ടുപോകുമെന്നാണ്. നായയെ വിവാഹ മണ്ഡപത്തിലേക്ക് ആനയിക്കുന്നത് മണവാട്ടിയെപ്പോലെ എല്ലാ ആചാരങ്ങളോടെയും അണിയിച്ചൊരുക്കിക്കൊണ്ടാണ്. ഗ്രാമത്തില്‍ ഇത്തരം വിവാഹങ്ങള്‍ നടത്തിപ്പോരുന്നത് എല്ലാ വര്‍ഷവും ജനവരി 15 മുതല്‍ 21വരെയുള്ള ദിവസങ്ങള്‍ക്കിടയിലാണ്.
Post Your Comments