ലക്‌നൗ: വാടകക്കൊലയാളിയായ സ്ത്രീ ഉത്തര്‍ പ്രദേശില്‍ പിടിയിലായി. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്(എസ്.ടി.എഫ്)നെഹ ശ്രീവാസ്തവ എന്ന സ്ത്രീയെ പിടികൂടുകയായിരുന്നു.
അഭയ് സിംഗ് എന്ന ബിസിനസ്സ്‌കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇവരെ രണ്ടു വര്‍ഷമായി പോലീസ് തിരയുകയായിരുന്നു. സ്‌കൂള്‍ ജീവിതം കഴിഞ്ഞപ്പോഴേ വിദ്യാഭ്യാസം അവസാനിപ്പിച്ച നേഹ ഗൊറാഖ്പൂരില്‍ നിന്നുള്ള നിത്യാനന്ദ് എന്നയാളെ വിവാഹം കഴിച്ചു. ഇരുവരും വാടക കൊലയാളികളായി പ്രവര്‍ത്തനം തുടങ്ങി.
ദേവേന്ദ്ര എന്ന ബിസിനസുകാരനുവേണ്ടിയായിരുന്നു അഭയ് സിംഗിന്റെ കൊലപാതകം. 2012 നവംബറില്‍ ബരബങ്കി ജില്ലയിലെ ജയ്ത്പൂരില്‍ നിന്നുമാണ് കൊല്ലപ്പെട്ട നിലയില്‍ അഭയ് സിംഗിനെ കണ്ടെത്തുന്നത്. ഒരു പെണ്‍കുട്ടിയുടെ മാതാവ് കൂടിയാണ് നേഹ.
Post Your Comments