Kerala

ജയരാജന്റെ ജാമ്യഹര്‍ജി: വിധി വ്യാഴാഴ്ച

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. ഹര്‍ജിയില്‍ തലശേരി സെഷന്‍സ് കോടതി ചൊവ്വാഴ്ച വിധി പറയും. കേസില്‍ ജയരാജന്‍ ഇതുവരെ പ്രതിയല്ലെന്നു അറിയിച്ച സിബിഐ പക്ഷേ കേസിലെ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയില്ല. കേസില്‍ ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നേരത്തേ തള്ളിയ സാഹചര്യം നിലനില്‍ക്കുകയാണ്. യുഎപിഎ നിലനില്‍ക്കുന്ന കേസിലെ സാഹചര്യങ്ങള്‍ മാറിയിട്ടില്ലെന്നും സിബിഐ അറിയിച്ചു.

കേസ് രാഷ്ട്രീയ പ്രേരിതമായി ഉപയോഗിച്ച് തന്നെ അറസ്റ് ചെയ്തു പീഡിപ്പിക്കാന്‍ സിബിഐ ശ്രമം തുടങ്ങിയെന്ന് ആരോപിച്ചാണു ജയരാജന്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്. കേസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ജയരാജനു നാലാം തവണയും നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് ഹാജാരാകാതെ മുന്‍കൂര്‍ ജാമ്യത്തിനായി ജയരാജന്‍ ശ്രമം തുടങ്ങിയത്. ഒരു തവണ ജയരാജന്‍ ചോദ്യംചെയ്യലിനു ഹാജരായി. പിന്നീട് നല്‍കിയ മൂന്നു നോട്ടീസിനും അനാരോഗ്യം എന്നു മറുപടി നല്‍കി ജയരാജന്‍ ചോദ്യം ചെയ്യലില്‍നിന്ന് ഒഴിവാകുകയായിരുന്നു.

shortlink

Post Your Comments


Back to top button